ചെമ്പ് കമ്പികള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം.ഇരവിപുരം പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്ട്രിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നും അമ്പതിനായിരം രൂപ വില വരുന്ന ചെമ്പ് കമ്പികള്‍ മോഷ്ടിച്ച മോഷ്ടാവ് പോലീസ് പിടിയില്‍. ചാവര്‍ക്കോട് പുത്തന്‍വീട്ടില്‍ കുഞ്ചാക്കന്‍ എന്ന് വിളിക്കുന്ന അനില്‍ ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പ് പള്ളിമുക്കിലെ മീറ്റര്‍ കമ്പനിയില്‍ രാത്രിയോടെ ജനല്‍ക്കമ്പി വളച്ച് അകത്ത് കടന്ന മോഷ്ടാവ് അവിടെ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയോളം വിലവരുന്ന ചെമ്പ് കമ്പികള്‍ മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകള്‍ ശേഖരിച്ച് ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്. കൂടാതെ വധശ്രമം അടക്കമുള്ള ആക്രമണ കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇരവിപുരം ഇന്‍സ്‌പെക്ടറുടെ ചാര്‍ജ് വഹിക്കുന്ന കണ്‍ട്രോള്‍റൂം ഇന്‍സ്‌പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ്, എ.എസ്.ഐ നൗഷാദ്, സിപിഒ സുമേഷ്, ദീപു, രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement