കോൺഗ്രസ്‌ കാരാളി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും സമ്മേളനവും

Advertisement

കാരാളിമുക്ക്.വെസ്റ്റ് കല്ലട സർവ്വിസ് സഹകരണ ബാങ്കിലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ സുരേഷ് ചന്ദ്രൻ, സുബ്രഹ്മണ്യൻ, സെബാസ്റ്റ്യൻ, ഷൈലജകുമാരി എന്നിവരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ്‌ വാർഡ്, മണ്ഡലം, ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികൾക്കും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായി നിയമിതനായ സുജു കടുവിനാലിനും സ്വീകരണം നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ രേഖയുണ്ടാക്കി അപമാനിച്ച കെ ബി ഗണേഷ്‌കുമാർ എംഎല്‍എ യെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന അഡ്വ. സുധീർ ജേക്കബിനെ ആദരിക്കുകയും ചെയ്തു. യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി തൃദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണേശൻപിള്ള അധ്യക്ഷനായി. നേതാക്കളായ സുധീർ ജേക്കബ്, സുരേഷ് ചന്ദ്രൻ,എൻ ശിവാനന്ദൻ, ജി രാജപ്പൻപിള്ള, ആർ റജില, പ്രീതശിവൻ, റജിലനൗഷാദ്, ബീനമുത്തലിഫ്, രമണി ശ്രീധരൻ, സൂര്യകൃഷ്ണ, ഷംലമുജീബ്,മോഹനൻപുഷ്പമംഗലം,വരമ്പേൽശിവൻകുട്ടി,ഖാലുദീൻകുഞ്ഞ്, അബ്‌ദുൾമുത്തലിഫ്, റാഫേൽ,സുജുകടുവിനാൽ, സെബാസ്റ്റ്യൻ, സുബ്രഹ്മണ്യൻ, ശൈലജകുമാരിഎന്നിവർ സംബന്ധിച്ചു.

Advertisement