പെൻഷനേഴ്സ് സംഘ് കുന്നത്തൂർ ബ്ലോക്ക്‌ സമ്മേളനം നടന്നു

Advertisement

ശാസ്താംകോട്ട: പെൻഷൻ പരിഷ്കരണം,ക്ഷാമബത്ത എന്നിവയുടെ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കുന്നത്തൂർ ബ്ലോക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു.ശാസ്താംകോട്ടയിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശോഭനകുമാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.കെ.രാഘവൻ നായർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഓമനക്കുട്ടൻപിള്ള മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ജി.‌സരോജാക്ഷൻ പിള്ള,ജില്ലാ സെക്രട്ടറി ബാബുപിള്ള,
വൈസ് പ്രസിഡന്റ്‌ കെ.വേണുഗോപാലകുറുപ്, തുരുത്തിക്കര രാമകൃഷ്ണപിള്ള, ജയകുമാർ,ബ്ലോക്ക്‌ സെക്രട്ടറി ഡി.സദാനന്ദൻ,വൈസ് പ്രസിഡന്റ് ഭാർഗവൻ പിള്ള എന്നിവർ സംസാരിച്ചു.രവിവർമ ചിത്രങ്ങൾ പുനരാവിഷ്കരിച്ച കുന്നത്തൂർ സ്വദേശി തുരുത്തിക്കര ദാനകൃഷ്ണപിള്ളയെ ചടങ്ങിൽ ആദരിച്ചു.ഭാരവാഹികൾ :പ്രൊഫ.കെ.രാഘവൻ നായർ (പ്രസിഡന്റ്‌ ),സി.വിജയൻ പിള്ള (സെക്രട്ടറി),സോമരാജൻപിള്ള (ഖജാൻജി ),ശാന്തകുമാരി (വനിതാ സെൽ കൺവീനർ).

Advertisement