ശൂരനാട് വടക്ക്,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ ഹരിത സഭ സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട : ശൂരനാട് വടക്ക്,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ ഹരിത സഭ സംഘടിപ്പിച്ചു.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ നടന്ന ഹരിത സഭ പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ.വിജലക്ഷ്മി അധ്യക്ഷത വഹിച്ചുഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സുദർശൻ,ശ്രീലക്ഷ്മി,ബിജു,
പഞ്ചായത്ത് സെക്രട്ടറി സി.ആർ സംഗീത,മോഡൽ ഓഫീസർ ഷംലാബീഗം,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീധന്യ,ബിനുജ, അജിത,പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് 250 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നടന്ന ഹരിത സഭയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എം സെയ്ദ് നിർവഹിച്ചു.പഞ്ചായത്തിലെ 19 സ്കൂളുകളിൽ നിന്നായി നിരവധി കുട്ടികളും അധ്യാപകരും പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്,അസി.സെക്രട്ടറി സിദ്ദീക്ക്,ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ ലാലീ ബാബു,വിഇഒ മാർ,ഹെൽത്ത് ഇൻസ്പക്ടർമാർ എന്നിവർ പങ്കെടുത്തു.

Advertisement