സഹകാരി സംഗമവും കരുവള്ളിൽ ശശിക്ക് ആദരവും

Advertisement

പടി കല്ലട. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറെ കല്ലടയിലെ പത്തോളം സംഘങ്ങളുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറേ കല്ലടയിൽസഹകാരി സംഗമവും കാരുവള്ളിൽ ശശിക്ക് ആദരവും സംഘടിപ്പിച്ചു. സഹകാരി സംഗമം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു പടിഞ്ഞാറേ കല്ലട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ കോൺഫറൻസ് ഹാളിൽ ആണ് സഹകാരി സംഗമം സംഘടിപ്പിച്ചത്. രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കഴിയില്ലെന്ന്കോവൂർ.കുഞ്ഞുമോൻഎംഎൽഎ അഭിപ്രായപ്പെട്ടു. കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന സഹകരണ നിയമം ഭേദഗതിയിൽക്കൂടി സഹകരണ രംഗം കൂടുതൽ ശക്തമാകുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

ദീർഘനാൾ വെസ്റ്റുകല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പടിഞ്ഞാറേ കല്ലട ക്ഷീരോൽപാദക സംഘം പ്രസിഡണ്ടായും കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായും മിൽമ ഭരണസമിതി അംഗം ജില്ലാ ബാങ്ക് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ 50 വർഷക്കാലത്തോളം സഹകരണ രംഗത്ത് പ്രവർത്തിച്ച കൊല്ലം ജില്ലയിലെ പ്രമുഖ സഹകരിയായ ആദരവ് എംഎൽഎ കോവൂർ കുഞ്ഞുമോനും പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ സി. ഉണ്ണികൃഷ്ണനും ശാസ്താംകോട്ട ഭൂപണയ ബാങ്ക് പ്രസിഡന്റ് എം വി ശശികുമാരൻ നായർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് ടി മോഹനൻ, സഹകരണ സംഘത്തിന്റെ പ്രസിഡന്റുമാർ, സഹകരണസംഘം ജീവനക്കാർ, തുടങ്ങിയവരും കാരുവള്ളി ശശിക്ക് ആദരവ് നൽകി. സംഘാടക സമിതി ചെയർമാൻ കല്ലട ഗിരീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണൻ ഭൂപണയ ബാങ്ക് പ്രസിഡന്റ് എം വി ശശികുമാരൻ നായർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് റ്റി മോഹനൻ, സംഘം പ്രസിഡന്റുമാരായ പ്രിയദർശിനി,അശോകൻ ബി, ഗോപാലകൃഷ്ണൻ തൊണ്ടിക്കൽ, ശശിധരൻപിള്ള, കോട്ടാ ങ്ങൽ രാമചന്ദ്രൻ പിള്ള, സുരേഷ് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് സ്വാഗതസംഘം കൺവീനർ വി വിജയൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഷീന നന്ദിയും രേഖപ്പെടുത്തി.ശാസ്താംകോട്ട മുൻ അസിസ്റ്റന്റ് രജിസ്ട്രാർ രാജസിംഹൻ പിള്ള സെമിനാർ നയിച്ചു.

Advertisement