ബേക്കറി മാലിന്യം ഒഴുക്കിവിട്ട വാഹനം പിടികൂടി

Advertisement

കൊട്ടാരക്കര: ബേക്കറി മാലിന്യം സ്വകാര്യ ഭൂമിയില്‍ ഒഴുക്കിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊട്ടാരക്കരയിലെ പ്രമുഖ ബേക്കറിയിലെ മലിന ജലമാണ് കാടാംകുളം ലയണ്‍സ് ക്ലബിന് സമീപത്തെ സ്വകാര്യ ഭൂമിയില്‍ ഒഴുക്കികൊണ്ടിരിക്കുമ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പലതവണ മാലിന്യം ഒഴുക്കുന്നതിനുള്ള ശ്രമം ഉണ്ടായപ്പോഴും നാട്ടുകാര്‍ പിടികൂടി വാഹനം പറഞ്ഞുവിടുകയായിരുന്നു.
വീണ്ടും ആവര്‍ത്തിച്ചതോടെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വാഹനത്തിനും ഡ്രൈവര്‍ക്കും എതിരെ കേസ് എടുത്തു. മാലിന്യം ഒഴുക്കിവിട്ട നടപടിയില്‍ നഗരസഭയും  ആരോഗ്യവിഭാഗവും നടപടി എടുത്തില്ലായെന്ന ആരോപണവും പ്രദേശവാസികള്‍ ഉന്നയിച്ചു.

Advertisement