രുചിക്കൂട്ടിൽ വിസ്മയം ചാലിച്ച് അന്ദുലസ് പബ്ലിക് സ്കൂളിലെ കുട്ടികൂട്ടുകാർ

Advertisement

കരുനാഗപ്പള്ളി. അന്ദുലസ് പബ്ലിക് സ്കൂളിൽ കഴിഞ്ഞദിവസം നടന്ന “കുട്ടി ഷെഫ് “കുക്കറി കോണ്ടസ്റ്റ് രുചിയേറിയ വിഭഗങ്ങൾ ഒരുക്കി വിസ്മയം തീര്‍ത്ത് കുട്ടികുരുന്നുകൾ. ഈ മത്സരപരിപാടിയിൽ എൽ കെ ജി, യു കെ ജി വിഭാഗം കുട്ടികളായിരുന്നു പങ്കെടുത്തത്. ലഡു, കേക്ക്, ബർഗ്ഗർ തുടങ്ങി ഒട്ടനവധിവിഭവങ്ങൾ കുട്ടികുരുന്നുകൾ രൂപപ്പെടുത്തി. തുടർന്ന് പാചക വിധി വിവരിക്കുകയും ചെയ്തു.

യൂടുബർ, ബ്ലോഗറുമായ ജസീറ ജവാദും, ജനിയും മുഖ്യ അതിഥികളായിരുന്നു. സ്കൂൾ മാനേജർ ബി. ഹാഷിർ, ഡയറക്ടർ പരവൂർ ഷെരീഫ്, അഡ്മിനിസ്‌ട്രേറ്റർ നജില സിറാജ്, പ്രിൻസിപ്പാൾ നിസാമോൾ. കെ. കെ നേതൃത്വം നൽകി. മത്സരത്തിൽ ഒന്നാം സ്ഥാനം ഖദീജത്തുൾ കബ്രയും രണ്ടാം സ്ഥാനം അൽമാസ് മറിയവും, മൂന്നാം സ്ഥാനം അയനാ അമീറും നേടി.

Advertisement