കാരാളിമുക്കിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെകുത്തിക്കൊലപ്പെടുത്തുവാൻ ശ്രമം, ബന്ധു അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട:വാക്കു തർക്കത്തെ തുടർന്ന് ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.കോവൂർ അരിനല്ലൂർ പാലവിള ചെരുവിൽ ഉന്മേഷാണ്(47) അറസ്റ്റിലായത്.ഇയ്യാളുടെ ബന്ധുവായ ജിനു ആന്റണിയെ ആണ് കുത്തി പരിക്കേൽപ്പിച്ചത്.അരിനല്ലുർ കാരാളിമുക്ക് ഫാക്ടറിക്ക് സമീപം ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം നടന്നത്.ജിനു ആന്റണിയുടെ വയറ്റിൽ ആഴത്തിലുള്ള കുത്തേറ്റ് കുടലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു.ഇയ്യാൾ
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ശാസ്താംകോട്ട സിഐ കെ.ശ്രീജിത്ത്,എസ്ഐ കെ.എച്ച്.ഷാനവാസ്,ഗ്രേഡ് എസ്ഐ വിജയരാജൻ,എഎസ്ഐ ശ്രീകുമാർ,സിവിൽ പോലീസ് ഓഫീസർമാരായ സത്താർ,അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement