കേരളോത്സവത്തിന് തുടക്കമായി

Advertisement

കൊല്ലം: പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2023 ന്റെ മത്സരങ്ങള്‍ക്ക് തുടക്കമായി. ഉദ്ഘാടനം പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി.
പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ഗ്രാമപഞ്ചായത്ത് ഹാള്‍, പാര്‍ക്ക് മുക്ക് ബ്രദേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി അത്ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, കബഡി, ചെസ്സ്, സാഹിത്യ രചന തുടങ്ങി ഇനങ്ങളിലാണ് മത്സരങ്ങള്‍. 13ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പൂതക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജി.എസ.് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Advertisement