കാർ മതിലിൽ ഇടിച്ച് മറിഞ്ഞു, വിദ്യാർത്ഥിനി ഉൾപെടെ നാല് പേർക്ക് പരുക്ക്

Advertisement

അഞ്ചൽ: കാർ മതിലിൽ ഇടിച്ച് മറിഞ്ഞ് കാൽനടക്കാരിയായ വിദ്യാർത്ഥിനി ഉൾപെടെ നാല് പേർക്ക് പരിക്കേറ്റു .അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ ബൈപാസ് റോഡിലാണ് സംഭവം .ഇന്നലെ വൈകിട്ട് നാല് മണിയോടെ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ബൈപാസ് ഭാഗത്തേയ്ക്ക് വന്ന കാർ ഒരു വീടിന്റെ ഗേറ്റിന്റെ ഫില്ലറിൽ ഇടിച്ച ശേഷം റോഡിലെക്ക് മറിയുകയായിരുന്നു .കാർ അമിത വേഗതയിലായിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Advertisement