ഇരവിപുരത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Advertisement

കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അപകടത്തിൽപ്പെട്ട കാർ മറിഞ്ഞതിനെ തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇരവിപുരം ജോളി ജങ്ഷൻ മംഗലത്ത് വീട്ടിൽ വി. സേതുരാജ് (69) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ തിരുമുക്ക് – കൂട്ടിക്കട റോഡിൽ പുത്തൻചന്ത ജങ്ഷനിലായിരുന്നു അപകടം. കൂട്ടിക്കട ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ അതേദിശയിൽ പോകുകയായിരുന്ന കാർ ഇടിച്ച ശേഷം മറിയുകയായിരുന്നു. അപകടം നടന്നയുടൻ സേതുരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ കാർ യാത്രക്കാരെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈൽസിൻ്റെ പണിക്കാരനായിരുന്നു സേതുരാജ്.ഭാര്യ: ഷീന. രണ്ടു മക്കളുണ്ട്.

Advertisement