മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ക്ഷേത്രങ്ങളിൽ വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

Advertisement

കിഴക്കേകല്ലട: കിഴക്കേകല്ലട പോലീസ് സ്റ്റേഷൻ പരിധിയായ മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ക്ഷേത്രങ്ങളിൽ വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പേരൂർ സ്വദേശി വയലിൽ പുത്തൻ വീട്ടിൽ അൽ അമീൻ (വഞ്ചി അമീൻ-27) ആണ് അറസ്റ്റിൽ ആയത്. രാത്രികാലങ്ങളിൽ ട്രെയിനിൽ വന്നിറങ്ങി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ക്ഷേത്രങ്ങളിൽ കയറി വഞ്ചി കുത്തി തുറന്നതിന് നിരവധി കേസുകൾ ഉള്ള ആളാണ് ഇയാൾ. മൺറോ തുരുത്തിൽ വള്ളിത്തറ ക്ഷേത്രം, കാവരത്തയിൽ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇയാൾ വഞ്ചി പൊളിച്ച് മോഷണം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ശാസ്താംകോട്ട കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ സുധീഷ് കുമാർ, എസ്ഐ പ്രദീപ് എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement