വെള്ളക്കെട്ടില്‍ വീണ് ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് മുങ്ങി മരിച്ചു

Advertisement

കുന്നത്തൂര്‍: വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് മുങ്ങി മരിച്ചു. ശൂരനാട് വടക്ക്, പുലിക്കുളം തെക്കേ പാലവിളയില്‍ പരേതനായ സോമന്റെയും പങ്കജാക്ഷിയുടെയും മകന്‍ പ്രദീപ്(34) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണമം നടുവിലേമുറി കുന്നിരാടത്തെ പുല്ലംചാലില്‍ എത്തിയതായിരുന്നു പ്രദീപും സുഹൃത്തുക്കളും. നീന്തുന്നതിനിടെ ചെളിയില്‍ മുങ്ങി താഴുകയായിരുന്നു. ഇതുകണ്ട് സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ശാസ്താംകോട്ടയില്‍ നിന്നും അഗ്നി രക്ഷാസേനയുടെ സ്‌ക്യൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആര്‍ദ്ര. മകള്‍: നിവേദ്യ.

Advertisement