കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനാ വധ കേസിലെ പ്രതി ഓടനാവട്ടം, ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജ് പി.എന്‍. വിനോദ് മുമ്പാകെ ഹാജരാക്കി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിന് വേണ്ടി ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ നടത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്.ജി.മുണ്ടയ്ക്കല്‍ ആവശ്യപ്പെട്ടതിനാല്‍ പ്രതി ഭാഗത്തിന്റെ കൂടെ വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 11 ലേക്ക് മാറ്റി. പിന്നീട് വിചാരണ ആരംഭിക്കും. മെയ് 10ന് പുലര്‍ച്ചയാണ് കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.
Advertisement