വീഥികൾ അമ്പാടിയായി; നിറപ്പകിട്ടായി ശോഭായാത്രകൾ

Advertisement

ശാസ്താംകോട്ട : വീഥികളെ അമ്പാടിയാക്കി കൃഷ്ണനും രാധമാരും തോഴികളും നിറഞ്ഞതോടെ കുന്നത്തൂരിൽ അഷ്മിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന ശോഭായാത്രകൾ വർണ വിസ്മയമായി.ബാലഗോകുലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു നാടെങ്ങും ശോഭായാത്രകൾ സംഘടിപ്പിച്ചത്.

അമ്മമാരുടെ ഒക്കത്തു കയറിയും കരഞ്ഞും ചിരിച്ചുമെത്തിയ രാധമാരും കൃഷ്ണന്മാരുമെല്ലാം കാണികളിൽ ഭക്തിയുടെയും നയന മനോഹര കാഴ്ചകളുടെയും നറുനിലാവാണ് പകർന്നു നൽകിയത്.നൂറു കണക്കിന് പിഞ്ചുകുഞ്ഞുങ്ങളാണ് ഭഗവാൻ കൃഷ്ണന്റെ ജന്മദിനത്തിൽ നാടിനെ അമ്പാടിയാക്കിയത്.ഉറിയടി,അവൽ പ്രസാദവിതരണം, പാൽപായസവിതരണം എന്നിവ നടന്നു.കുന്നത്തൂർ കിഴക്ക് മുരളീകൃഷ്ണ ക്ഷേത്രം, മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ നടന്ന പാൽപായസ പൊങ്കാലയിൽ സ്ത്രീകളും കുട്ടികളുമടക്കം നുറുകണക്കിനാളുകൾ പങ്കെടുത്തു.

‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചത്.താലൂക്കിന്റെ 250 കേന്ദ്രങ്ങളിൽ ശനിയാഴ്‌ച പതാകദിനാചരണത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.ശാസ്താംകോട്ട പഞ്ചായത്തിലെ നാല് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. പള്ളിശേരിക്കൽ കൊച്ചുകളീക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര ആൽത്തറവിള ജങ്ഷൻ വഴി ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. കണ്ണമ്പള്ളിക്കാവ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പുലിക്കുഴി കായൽവാരത്ത്കാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര പത്മാവതി ജംഗ്ഷൻ വഴി കണ്ണമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. പനപ്പെട്ടി പടിഞ്ഞാറ് മാങ്കൂട്ടത്തിൽ ജങ്ഷനിൽ നിന്നും, പനപ്പെട്ടി കിഴക്ക് പുതുശേരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ തെറ്റിക്കുഴിയിൽ സംഗമിച്ച് മഹാശോഭായാത്രയായി
സിനിമാപറമ്പ് വഴി
ആശ്രമം ക്ഷേത്രത്തിൽ സമാപിച്ചു. മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര, മിഥിലാപുരി, കാവിൽ മുക്ക് വഴി പാർഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു.

ശൂരനാട് തെക്ക് കൈരളി ജംങ്ഷൻ ചെറുകര ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര കക്കാകുന്ന് ചിറ്റയ്ക്കാട്ട് ഭദ്രകാളി ക്ഷേത്രത്തിൽ സമാപിച്ചു.
ഇരവിച്ചിറ നടുവിൽ പുതുശേരിയിൽ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പുല്ലംപളളിക്കാവ് ക്ഷേത്രത്തിലും
കുമ്പഴത്തറ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര കുമരൻചിറ ദേവി ക്ഷേത്രത്തിലും സമാപിച്ചു.

ശൂരനാട് വടക്ക് തെക്കേമുറി എണ്ണശേരി മലനട ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര ഹൈസ്ക്കൂൾ ജങ്ഷൻ വഴി ശ്രീനാരാണപുരം ക്ഷേത്രത്തിൽ സമാപിച്ചു.

പോരുവഴി വടക്കേമുറി കൈതാമഠം ക്ഷേത്രത്തിൽ നിന്നും
ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു. അമ്പലത്തും ഭാഗം ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ശാസ്താംനട ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.

കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ ക്ഷേത്രം, ശാന്തിസ്ഥാൻ ജങ്ഷൻ, അമ്പുവിള ജങ്ഷൻ, മഠത്തിലഴികത്ത് ജങ്ഷൻ എന്നിവടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.ഭരണിക്കാവ് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പുത്തനമ്പലം ദേവീക്ഷേത്രത്തിലും പഴവരിക്കൽ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര നെടിയവിള ഗുരുമന്ദിരം ജങ്ഷനിലും സമാപിച്ചു. തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും തലാപ്പിൽ ക്ഷേത്രത്തിലേക്കും തുരുത്തിക്കര കിണറുമുക്കിൽ നിന്നും തൈപ്ലാവിള ക്ഷേത്രത്തിലേക്കും ശോഭായാത്ര നടന്നു

പടിഞ്ഞാറെ കല്ലട വലിയപാടം
ചക്കുളത്ത്കാവ് ക്ഷേത്രത്തിൽ നിന്നും വിളന്തറ മഹാദേവ ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു.

മൈനാഗപ്പള്ളി തെക്ക്
ചക്കാലകിഴക്ക് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സമാപിക്കും
വടക്കൻ മൈനാഗപ്പള്ളി കിഴക്കിടത്ത് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര കാളകുത്തും പൊയ്ക ജംഗ്ഷൻ വഴി പാട്ടുപുരക്കൽ ക്ഷേത്രത്തിൽ സമാപിച്ചു.

മൺട്രോതുരുത്ത് കിടപ്രം തൂമ്പാലിൽ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ശോഭായാത്രയും മുളച്ചന്തറ ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.

Advertisement