കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം

ശാസ്താംകോട്ട.-കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ വച്ച് എൻ്റെ മരം എൻ്റെ ജീവൻ എന്ന പേരിൽ സംഘടിപ്പിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ പരിസ്ഥിതി ദിന സന്ദേശം നല്കി.പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീറ ബീവി, സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി അംഗം അഡ്വ.സി കെ വിജയാനന്ദ് താലൂക്ക് എക്സിക്യൂട്ടിവ് അംഗം മനു വി കുറുപ്പ് , അക്കരയിൽ ഹുസൈൻ ,ലത്തീഫ് പെരുംകുളം സബീന ബൈജു എന്നിവർ പ്രസംഗിച്ചു.

Advertisement