എംഡിഎംഎയുമായി കരുനാഗപ്പള്ളിയില്‍ യുവാവ് പിടിയില്‍

കരുനാഗപ്പള്ളി.മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, മേടയില്‍ വീട്ടില്‍ മുമ്താസീര്‍ (23) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പട്രോളിങ് നടത്തി വന്ന പോലീസ് സംഘത്തെ കണ്ട് യുവാവ് പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്ന് 650 മില്ലീഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതതൃത്വത്തില്‍ എസ്ഐ മാരായ ഷെമീര്‍, ഷാജിമോന്‍, സിപിഒമാരായ ഹാഷിം, വിനോദ് എന്നിവരടങ്ങിയ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര സംഘങ്ങള്‍ നിരീക്ഷണത്തിലാണെന്നും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്നും, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു

Advertisement