വയോധികനെ തടഞ്ഞുനിര്‍ത്തി മോബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച ആളെ കിട്ടി

കൊല്ലം. വയോധികനെ തടഞ്ഞു നിര്‍ത്തി മോബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയില്‍. നല്ലില സെന്‍റ് തോമസ് ഭവനത്തില്‍ തോമസ്(37) ആണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. രണ്ട് മാസം മുമ്പ് കണ്ണനല്ലൂര്‍ ജംഷനില്‍ വച്ച് പുല്ലിച്ചിറ സ്വദേശിയായ റോയി എന്ന ആളുടെ മോബൈല്‍ ഫോണ്‍ പ്രതി പിടച്ചുപറിച്ചിരുന്നു. തുടര്‍ന്ന് കണ്ണനല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ സമാന രീതിയിലുള്ള കേസ് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും നിലവിലുണ്ട്. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം, എസ്.ഐ അരുണ്‍ഷാ, എ.എസ്.ഐ ഹരിസോമന്‍ എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
.

Advertisement