യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം, പ്രതി പിടിയില്‍

പരവൂര്‍.യുവതിയെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. കുറുമണ്ടല്‍ ചരുവിള വീട്ടില്‍ വേണു(31) ആണ് പരവൂര്‍ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബലമായി വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരവൂര്‍ പോലീസ് പ്രതിയെ പിടുകൂടുകയായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നളന്‍, എസ്.ഐ പ്രദീപ് കുമാര്‍, എ.എസ്.ഐ മാരായ അജയന്‍, രമേശന്‍, സിപിഒ അജീഷ് എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement