പ്രൊഫഷണൽ നാടക മത്സരം കരുനാഗപ്പള്ളി ക്കു അഭിമാനമായി മൂന്ന് താരങ്ങള്‍

കരുനാഗപ്പള്ളി. സംസ്ഥാന നാടകമത്സരത്തിൽ മൂന്ന് അവാർഡുകൾ കരുനാഗപ്പള്ളി യിലെ നാടക പ്രവർത്തകർക്ക്. മികച്ച ഗായികക്കുള്ള അവാർഡ് ശുഭ രഘുനാഥ്, മികച്ച സംഗീത സംവിധായകൻ, മികച്ച പശ്ചാത്തലസംവിധാനം എന്നീ രണ്ട് അവാർഡുകൾ നേടിയ ഉദയകുമാർ അഞ്ചൽ,മികച്ച ശബ്ദമിശ്രണം റെജി ശ്രീരാഗ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്.

ഉദയകുമാർ അഞ്ചൽ ന് സംഗീത സംവിധായകനുള്ള ആറാം തവണയാണ് അവാർഡ് ലഭിക്കുന്നത്.45വർഷമായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഉദയ കുമാർ അഞ്ചൽ നാടക രംഗത്ത് 350ൽ പരം ഗാനങ്ങൾ ചിട്ട പ്പെടുത്തിയിട്ടുണ്ട് പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ അമ്മാവനാണ്.
മികച്ച ഗായികക്കുള്ള സംഗീത നാടക അക്കാദമിയുടെഅവാർഡ് തുടർച്ചയായി രണ്ടു വർഷവും കരസ്ഥ മാക്കി. കാളിദാസ കലാ കേന്ദ്രത്തിന്റെ ചന്ദ്രിക ക്കുണ്ടൊരു കഥ പറയാൻ, എറണാകുളം ചൈത്ര ധാരയുടെ ഞാൻ എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

മുപ്പത്തി മൂന്ന് വർഷമായി റെക്കോർഡിങ് രംഗത്ത് പ്രവർത്തിക്കുന്ന റെജി ശ്രീരാഗ് അഞ്ഞൂറിൽ അധികം നാടകങ്ങൾക്ക് ഇതിനകം റെക്കോർഡിങ് നിർവഹിച്ചു ശബ്ദലേഖനത്തിന് ആദ്യമായാണ് നാടക അക്കാദമി അവാർഡ് രേഖപ്പെടുത്തിയത്. പ്രഥമ അവാർഡ് തന്നെ റെജി ശ്രീരാഗിന് ലഭിച്ചു.

അവാർഡ് നേടിയ ശുഭ രഘുനാഥിനെയും, ഉദയകുമാർ അഞ്ചലിനെയും, റെജി ശ്രീരാഗിനെയും സംസ്കാരസാഹിതി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റയുടെ ആദരവ് സി ആർ മഹേഷ്‌ എം എൽ എ നിർവഹിച്ചു. ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ, ജില്ലാ കൺവീനർ എസ് എം ഇഖ്ബാൽ, നാടക രചയിതാവ് മീനമ്പലം സന്തോഷ്‌,നിയോജക മണ്ഡലം ചെയർമാൻ സജീവ് മാമ്പറ, ബൈജു ശാന്തിരംഗം,ഷെരീഫ് ഗീതാഞ്ജലി, ജി ബിജു എന്നിവർ സംസാരിച്ചു.

Advertisement