ഉള്ളൂർ സ്മാരക അവാർഡ് ഡോ. സി ഉണ്ണികൃഷ്ണന്

Advertisement

തിരുവനന്തപുരം .ഉള്ളൂരിനെകുറിച്ച് എഴുതിയ മികച്ച പഠനഗ്രന്ഥത്തിനുള്ള ഉള്ളൂർ സ്മാരക അവാർഡ് ഡോ. സി ഉണ്ണികൃഷ്ണന് ലഭിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ഉള്ളൂർ പാർശ്വവൽക്കരണത്തിന്റെ വ്യക്തിത്വം എന്നകൃതിക്കാണ് അവാർഡ്. 10000രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ജൂൺ 6ന് തിരുവനന്തപുരം ഉള്ളൂർ സ്മാരകഹാളിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും. മലയാളം അധ്യാപകനും റിട്ട. പ്രിന്‍സിപ്പലുമായ ഡോ. സി ഉണ്ണികൃഷ്ണന്‍ സാഹിത്യ വിമര്‍ശകന്‍ ,കോളമിസ്റ്റ്, പ്രഭാഷകന്‍ എന്നീനിലയിലും ശ്രദ്ധേയനാണ്. കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. പടിഞ്ഞാറേകല്ലട പഞ്ചായത്ത് പ്രസിഡന്‍റ് ആണ്

Advertisement