കുമരൻചിറ ഗവ.യൂപിഎസില്‍ വർണ്ണശബളമായ പ്രവേശനോൽസവം

Advertisement

ശൂരനാട് തെക്ക്. കുമരന്‍ചിറ ഗവണ്മെന്റ് യു.പി.എസ്സിൽ വർണ്ണശബളമായ ആഘോഷങ്ങളോടെയാണ് പ്രവേശനോൽസവം സംഘടിപ്പിച്ചത്.ഉൽസവാന്തരീക്ഷത്തിൽ
വിവിധ പരിപാടികളോടെ നവാഗതരെ എതിരേറ്റു.രക്ഷകർത്താക്കളും ബഹുജനങ്ങളും ഉൾപ്പെടെ വൻ ജനാവലി ആഘോഷപരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.
എസ്.എം സി ചെയർമാൻ സുകുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന വരവേൽപ്പ് സമ്മേളനം കൊട്ടിയം ഡോൺബോസ്കോ കോളെജ് പ്രിൻസിപ്പാൾ ഡോ.വൈ. ജോയി ഉദ്ഘാടനം ചെയ്തു.ശൂരനാട്തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ മുഖ്യ അതിഥിയായിരുന്നു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ,മായാവേണുഗോപാൽ,എൻ.ഉണ്ണീ,ദീപ,എസ്.എം.സി അംഗങ്ങളായ നുജും ഞാറക്കാട്,എസ്. ബഷീര്‍ തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ്സ് എ.അനീസ സ്വാഗതവും ആർ.ആദർശ് നന്ദിയും പറഞ്ഞു

Advertisement