വിദ്യാരംഭം സെൻട്രൽ സ്കൂളില്‍ പ്രവേശനോത്സവം നടത്തി

മൈനാഗപ്പള്ളി .വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വർണശബളാഭമായ പരിപാടികളോടെ നടന്നു.
അക്ഷരലോകത്തേക്ക് കടന്നുവന്ന കുരുന്നുകളും പുതിയ അധ്യയനവർഷത്തേക്ക് ആഹ്ലാദത്തോടെ പ്രവേശിച്ച മറ്റുകുട്ടികളും ഈ ദിനത്തെ അവിസ്മരണിയമാക്കി.
തദവസരത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എം സെയ്ദ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ചെയർമാൻ എ. എ റഷീദ് അധ്യക്ഷനായി. തുടർന്ന് പി ടി എ പ്രസിഡന്റ്‌ കുറ്റിയിൽ നിസാം, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സനൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.


പരിപാടികൾക്ക് സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർകുട്ടി കെ. കെ വില്ല, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാദമിക് കോ-ഓർഡിനേറ്റർ അഞ്‌ജനി തിലക്, പ്രീ പ്രൈമറി കോ-ഓ ർഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ്‌ സെക്രട്ടറി ദീപ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement