വൈഎ സമദ് ജനങ്ങളുടെ മനസറിഞ്ഞ നേതാവ്, എൻകെ പ്രേമചന്ദ്രൻ എംപി

ശാസ്താംകോട്ട. വൈ.എ.സമദ് ജനങ്ങളുമായി ഇഴുകി ചേർന്ന് അവരുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരുന്നുവെന്ന് എൻ.കെ.പ്രേമ ചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. 36 വർഷംഗ്രാമ പഞ്ചായത്ത് അംഗമായും നിരവധി തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച് സംസ്ഥാന ജില്ലാ തല അവാർഡുകൾ നേടിയെടുക്കുവാൻ കഴിഞ്ഞത് രാഷ്ട്രീയത്തിനതീതമായ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി നടത്തിയ വൈ .എ .സമദ് ഒന്നാം അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ എം.പി .

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണവും സി.ആർ. മഹേഷ് എം.എൽ.എ അവാർഡ് വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , കാരുവള്ളിൽ ശശി, കല്ലട ഗിരീഷ്, പി.കെ.രവി, വി.വേണുഗോപാല കുറുപ്പ്, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ദിനേശ് ബാബാബു,ബി. സേതു ലക്ഷ്മി,കെ. മുസ്തഫ,എസ്. രഘുകുമാർ ,എ. നൗഷാദ്, ഷാജി ചിറക്കുമേൽ , വർഗ്ഗീസ് തരകൻ, ഹാഷിം സുലൈമാൻ , തടത്തിൽ സലിം,രാജി രാമചന്ദ്രൻ , റിയാസ് പറമ്പിൽ , ജോൺസൻ വൈദ്യൻ, നാദിർഷ കാരൂർക്കടവ്, കൊയ് വേലി മുരളി,പ്രശാന്ത് പ്രണവം, പി. ചിത്രലേഖ, മനാഫ് മൈനാഗപ്പള്ളി, ഡേവിഡ് ലൂക്കോസ്, കെ.സോമൻപിള്ള , ലാലി ബാബു, ശാന്തകുമാരി ,സുരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement