ശാസ്താംകോട്ട സുധീർ അനുസ്മരണവും പ്രതിഭാസംഗമവും

Advertisement

ശാസ്താംകോട്ട .യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട സുധീർ അനുസ്മരണവും പ്രതിഭാസംഗമവും ശാസ്താംകോട്ടയിൽ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിസി വിഷ്ണുനാഥ്‌ എംഎൽഎ ഉത്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, യൂത്ത് കോൺഗ്രസ്സ് മുൻനിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് ചന്ദ്രൻ, ഡിസിസി സെക്രട്ടറിമാരായ കല്ലട ഗിരീഷ്, വൈ ഷാജഹാൻ തുടങ്ങിയവർ അനുസ്മരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, നിധിൻ കല്ലട, പിആര്‍ അനൂപ്, അഡ്വ. സിനി വിപിൻ, ലോജു ലോറൻസ്, ഷാഫി ചെമ്മാത്ത് എന്നിവർ ചേർന്ന് ആദരിച്ചു. കാർട്ടൂണിസ്റ്റ് സജീവ് ശൂരനാടിന്റെ കാർട്ടൂൺ സമാഹാരം ‘ശൂരവര’ ഉല്ലാസ് കോവൂരിന് ചടങ്ങിൽ കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി ഇലവിനാൽ സ്വാഗതവും ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് മുകേഷ് നന്ദിയും രേഖപ്പെടുത്തി.

Advertisement