ഭരണാനുകൂല സംഘടനകൾക്ക് ജനിതകമാറ്റം സംഭവിച്ചു, കേരള എൻ ജി ഒ അസോസിയേഷൻ

ശാസ്താംകോട്ട: സർക്കാർ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടും സർക്കാരിനെതിരെ ഒരു ചെറുവിരലനക്കുവാൻ പോലും തയ്യാറാകാത്ത ഭരണാനുകൂല സംഘടനകളുടെ നിലപാട് കാണുമ്പോൾ അവർ സർക്കാർ വിലാസം സംഘടനകളായി അധപതിച്ച് ജനിത മാറ്റം സംഭവിച്ച് സർക്കാർ വിലാസം ആയിപോയത് കൊണ്ടാണെന്ന് സെറ്റോ കൊല്ലം ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ അഭിപ്രായപ്പെട്ടു.

കുടിശ്ശികയായ 15% (4ഗഡു ) ഡി.എ അനുവദിക്കുക, സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക , പങ്കാളിത്ത പെൻഷൻ പിൻവലിക്കുക മെഡിസിപ്പിലെ അപാകതകൾ പരിഹരിച്ച് സർക്കാർ വിഹിതം ഉറപ്പ് വരുത്തി , ഒ.പി ചികിൽസ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച താക്കീത് പ്രതീഷേധ കൂട്ടായ്മ ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കുന്നത്തൂർ താലുക്ക് ആഫീസ് , ശാസ്താംകോട്ട , മൈനാഗപ്പള്ളി , പടിഞ്ഞാറെ കല്ലട , കുന്നത്തൂർ പോരുവഴി , ശൂരനാട് തെക്ക് , ശൂരനാട് വടക്ക് , ബ്ലോക്ക് പഞ്ചായത്താഫീസ് ശാസ്താംകോട്ട , ചക്കുള്ളി എന്നിവടങ്ങിളിൽ സംഘടിപ്പിച്ച താക്കീത് പ്രതിഷേധ കുട്ടായ്മയിൽ ബ്രാഞ്ച് പ്രസിഡൻ്റ് കാട്ടുവിള ഗോപാലകൃഷ്ണപിള്ള , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്.വിനോദ് , സംസ്ഥാന കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ നായർ , സരോജാക്ഷൻ പിള്ള , എ.ഷബീർ മുഹമ്മദ് , കരീലിൽ ബാലചന്ദ്രൻ , മധു ചെറുപൊയ്ക , പി.ജെ ശ്രീരഞ്ജിതൻ , ആർ.രാജീവ് , തഴവ ഷുക്കൂർ , വൈശാഖൻ , രാകേഷ് സത്യൻ , അനൂപ് , രജ്ഞിത്ത് , എ.സി അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement