ഐആർഇ ഖനനത്തിനെതിരെ പ്രതിഷേധ മാർച്ച്

Advertisement

കരുനാഗപ്പള്ളി . അയണിവേലിക്കുളങ്ങരയിൽ പരിസ്ഥിതി ലംഘനം നടത്തിക്കൊണ്ട് ഐ.ആർ.ഇ. നടത്തുന്ന ഖനനം നിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ . ഭാഗമായി 14-ാം ദിനത്തിൽ പ്രതിഷേധ മാർച്ചും സമ്മേളനവും നടത്തി.. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്നവൻ ജനാവലി പങ്കെടുത്ത മാർച്ച് സി.ഐ.യുടെ നേതൃത്വത്തിൽ അണിനിരന്നവൻ പോലീസ് സന്നാഹം ഖനന മേഖലയുടെ സമീപത്ത് വച്ച് തടഞ്ഞു. തുടർന്ന് നടന്ന സമ്മേളനം പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ പ്രോഫസർ.സി.ആർ. നീലഖണ്ഠൻഉത്ഘാടനം ചെയ്തു. നിയമങ്ങളും സ്വാധീനങ്ങളും മറയാക്കി ഖനനത്തിലൂടെ ഐ.ആർ.ഇ.

പ്രദേശവാസികളുടെ സ്വൈര്യ ജീവിത വും കിടപ്പാടവും നഷ്ടപ്പെടുത്തു വാനുള്ള ഗൂഢ ശ്രമമാണ് നടത്തുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകൾ മുന്നിട്ടിറങ്ങിയ ഒരു സമര വും പരാജയം ക അറിഞ്ഞിട്ടില്ല എന്നും ഈ സമരം വിജയം വരിക്കുമെന്ന് അദേഹം ഉറപ്പുനൽകി.
സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു , ജനറൽ കൺ വിനർ ജഗത് ജീവൻ ലാലി, ഫാദർ തോമസ് കോശി, ട്രഷറർ ടി.വി. സനൽ, ഡി വിഷൻ കൗൺസിലർനിഷ പ്രദീപ്,,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബോബൻ ജീനാഥ് എന്നിവർ പ്രസംഗിച്ചു സമരസമിതി നേതാക്കളായ സജി ബാബു, . തയ്യിൽ തുളസി, ഷാജഹാൻ കുളച്ചവരമ്പേൽ , ജി. സാബു , ഷിലൂ, സഞ്ജു, സന്തോഷ് കുമാർ , കെ.ജി.ശിവാനന്ദൻ , ഭദ്രകുമാർ , രഞ്ജിത് ,ഷാജി തറയിൽ , മഹേശ് ജയരാജ്, തങ്കച്ചൻ ,രവി , മോഹനൻ , ശശികുമാർ , ഗീത,ധന്യ, മിനി, ബിന്ദു മോ ഹൻ ,ഭാമ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Advertisement