എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി സഹോദരങ്ങൾ

ശാസ്താംകോട്ട . എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും
എ പ്ലസ് കരസ്ഥമാക്കി സഹോദരങ്ങൾ
പോരുവഴി ഗ്രാമത്തിന് അഭിമാനമായി.ഭരണിക്കാവ് ജെ.എം ഹൈസ്ക്കൂളിലെ
വിദ്യാർത്ഥികളായ ആര്യൻ എസ്.ബി,നിരഞ്ജന,ആദിത്യൻ എസ്.ബി എന്നിവരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്.ഹയർസെക്കന്ററിക്ക് സയൻസ് വിഷയമെടുത്ത് പഠിക്കാനാണ് മൂവരുടെയും താല്പര്യം.എന്നാൽ മൂവരുടെയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ വിഭിന്നമാണ്.ആര്യന് രാജ്യത്തെ കാക്കുന്ന സൈനികനാകണം.
നിരഞ്ജനയ്ക്ക്‌ പൈലറ്റ്.ആദിത്യന് ശാസ്ത്രജ്ഞനും.
ആർഎസ്പി (ലെനിനിസ്റ്റ് ) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.ടി ശ്രീകുമാറിന്റെയും ശാസ്താംകോട്ട സബ് ട്രഷറി സൂപ്രണ്ട് ജി.സിന്ധുവിന്റെയും മക്കളാണ് ഇവർ.

Advertisement