കുന്നത്തൂർ താലൂക്കിൽ മെഡിസെപ്പ് ആനുകൂല്യം ലഭ്യമാകുന്ന ആശുപത്രികൾ അനുവദിക്കണo:സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ

ഭരണിക്കാവ്: കുന്നത്തുർ താലൂക്ക് പരിധിയിൽ മെഡിസെപ് ആനക്കുല്യം ലഭിക്കുന്ന ഒരു ആശുപത്രിയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇവിടെയുള്ള ജീവനക്കാരും പെൻഷൻകാരും മറ്റുപ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ കുന്നത്തൂർ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ശാസ്താംകോട്ട താലൂക്ആശുപത്രിയിൽ ഒരു മെച്ചപ്പെട്ട ചികിത്സാ സൗകര്യവും ലഭ്യമല്ല. പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ, എലിക്സിർ, എം.ടി.എം.എം. എന്നിവിടങ്ങളിലൊന്നും ഈ ആനുകൂല്യം ലഭ്യവുമല്ല.

ഇക്കാര്യത്തിൽ അധികൃതരു ടെ അടിയന്തിര ഇടപെടൽ വേണമെന്നും, പെൻഷൻ/ ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡി സെപ്പിലെ മറ്റ് അപാകതകൾ പരിഹരിക്കുക, 12-ാം ശമ്പള / പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സർവീസ് മേഖലയിലെ വരേണ്യവർഗ്ഗമായ ഐ.എ.എസ്., ഐ.പി.എസ്. കാരുടെ ക്ഷാമബത്താ കുടിശ്ശികയും, ന്യായാധിപൻമാരുടെ ശമ്പള കുടിശികയും മുൻ കാലപ്രാബല്യത്തോടെ രൊക്കo പണമായി അടിയന്തിരമായ കൊടുക്കാൻ ഉത്തരവ് നല്കിയ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികകൾ തടഞ്ഞുവെക്കുന്നത് ഈ വിഭാഗത്തോടുള്ള സർക്കാരിന്റെ ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് യോഗം ആക്ഷേപമുന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ജോസ് ഇന്ന സെന്റ് യോഗം ഉദ്ഘാടനം. ചെയ്തു. പീറ്റർ ജോൺ അദ്ധ്യക്ഷനായി. കൗൺസിൽ നേതാക്കളായ ബി.സരോജാക്ഷൻ പിള്ള, സി.മോഹനൻ, ഗോപിനാഥൻ പിള്ള, ഗുരുകുലം ശശി, ശാസ്താംകോട്ട ഭാസ്, ശശീന്ദ്രൻ, എ.എം.ഹനീഫ, കെ.പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സി.കെ.രാജശേഖർ (പ്രസി.), എ.ജെ.രവി, മാധവിക്കുട്ടി(വൈസ്പ്രസി:), റ്റി.വി. സന്തോഷ്കുമാർ(സെക്ര:), ഡി. സത്യ ബാബു, ജി.കെ.രമണിയമ്മ, (ജോ. സെക്ര:) സി.രാമചന്ദ്രൻ(ട്രഷ:) എന്നിവരെ പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹിക ളായും, ശാസ്താംകോട്ട ഭാസ്, സി. മുരളീധരൻ, ഡി. സത്യ ബാബു, ബസന്ത് കുമാർ, സജയൻ, എസ്.ഗോപാലകൃഷ്ണപിള്ള എന്നിവരെ മേഖലാ കൺവീനർമാരായും തെരഞ്ഞെടുത്തു

Advertisement