ജനകീയപ്രക്ഷോഭം ഫലം കണ്ടു,കൊടിക്കുന്നിൽ സുരഷ് എംപിയുടെ ഇടപെടൽ,മൈനാഗപള്ളി റെയിൽവേ ഗേറ്റ് തുറന്ന് നൽകാൻ തീരുമാനം

ശാസ്താംകോട്ട.അടച്ച് പൂട്ടിയ മൈനാഗപ്പള്ളി റെയിൽവേ ക്രോസ് 62 മൂന്ന് ദിവസത്തിനകം തുറന്ന് നൽകുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എസ്.എം. ശർമ്മ അറിയിച്ചു. ജനകീയാഭിപ്രായം മാനിക്കാതെ ഒറ്റ രാത്രി

ഗേറ്റ് അടച്ച് പൂട്ടി വഴിയില്‍ കുഴികുത്തിയതറിഞ്ഞ് സ്ഥലത്ത് എത്തിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കൊടിക്കുന്നിൽ സുരേഷ് എം.പിയെ വിവരം അറിയിച്ചു, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ആഫീസിൽ നേരിട്ടെത്തി പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി റെയിൽവേ ഡിവിഷണൽ മാനേജരുമായും സതേൺ റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനിയറുമായും സംസാരിച്ചതനുസരിച്ച്
അവരോടൊപ്പം റെയിൽവേ ക്രോസ് 62 സന്ദർശിച്ചനിന് ശേഷം മൈനാഗപള്ളി ഗ്രാമ പഞ്ചായത്ത് ആഫീസിൽ യോഗം കൂടിയാണ് തീരുമാനമുണ്ടായത്. ശാശ്വതപരിഹാരത്തിന് അടിപ്പാതയെന്ന നിർദ്ദേശവും റയിൽവേയുടെ മുന്നിൽ വെച്ചിട്ടുണ്ട്. ആവശ്യമായ പരിശോധനകൾ നടത്തി നിർദ്ദേശം അംഗീക്കരിക്കാമെന്നും ധാരണയായിട്ടുണ്ട്.കൊടി ക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടൽ മറ്റ് അടക്കപ്പെട്ട രണ്ട് ഗേറ്റുകളും തുറക്കുന്നതിന് കാരണമാകുകയായിരുന്നു.

തികച്ചും ജനാധിപത്യവിരുദ്ധമായ നീക്കത്തിന് കാരണമായത് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ആയിരുന്നു. ഇതിനെതിരെ പ്രദേശത്ത് ശക്തമായ കൂട്ടായ്മ രൂപീകരിക്കുകയും ജില്ലാ കലക്ടര്‍ക്ക് ഇ മെയില്‍ വഴി പരാതി അയക്കുകയും സ്ഥലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

ഇന്ന് യോഗത്തില്‍ കോവൂർകുഞ്ഞ് മോൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ജില്ലാ പഞ്ചായത്ത് അംഗം അനിൽ.എസ്. കല്ലേലിഭാഗം,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, രാജി രാമചന്ദ്രൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സേതുലക്ഷ്മി, അംഗം അനന്തുഭാസി തുടങ്ങിയവരും സാമൂഹിക രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു.

Advertisement