കുണ്ടറയിൽ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി കാപ്പാ നിയമ പ്രകാരം അറസ്റ്റിൽ

Advertisement

കുണ്ടറ:നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ യുവാവിനെ കാപ്പാ നിയമം പ്രകാരം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.കുണ്ടറ പേരയം കരിക്കുഴി
ലിൻസി ഭവനം ലിബിൻ ലോറൻസ് (28) ആണ് അറസ്റ്റിലായത്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് റൂറൽ ജില്ലാ പോലീസ് മേധാവി എം.എൽ സുനിൽ മുഖേന സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ കളക്ടർ അഫ്‌സാന പ്രവീൺ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിലേക്കു ഉത്തരവിറക്കിയത്.2021ൽ വൃദ്ധയെ അപമാനിച്ചതിനും യുവാവിനെ വീട്ടിൽ കടന്നു കയറി ആക്രമിച്ചതിനും ഭവനഭേദനത്തിനും ആയുധനിയമ പ്രകാരം കേസ് എടുത്തിരുന്നു 2022ൽ കിഴക്കേ കല്ലട സ്റ്റേഷൻ പരിധിയിലെ ബാറിൽ അടിപിടി നടത്തിയതിനു ആന്റണി ദാസ്,ലിയോ പ്ലാസിഡിസ് എന്നീ പ്രതികൾക്കൊപ്പം ലിബിൻ ലോറൻസും വധശ്രമക്കേസിൽ ജയിലിൽ ആയിരുന്നു.കസ്റ്റഡിയിൽ പാർപ്പിക്കവേ വനിതാ പോലീസിനോടും മറ്റും അപമര്യാദയായി പെരുമാറിയതിന് കിഴക്കേ കല്ലട സ്റ്റേഷനിൽ കേസെടുത്തിരുന്നു.മാസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കച്ചവടക്കാരുമായുള്ള ഇടപാടിനെ തുടർന്ന് യുവാവിനെ എറണാകുളം ഇൻഫോപാർക്കിന് സമീപത്തു നിന്നും കാറിൽ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുകയും കുണ്ടറയിലും തുടർന്ന് അടൂർ ഗസ്റ്റ് ഹൗസിലും വെച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച
കേസ്സിലും ഇയ്യാൾ പ്രതിയാണ്.2007ലെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്കാണ് ലിബിനെ മാറ്റുന്നത്.

Advertisement