ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ച നിലയില്‍

Advertisement

പുനലൂര്‍ : വിവാഹിതയും നാലുമാസം ഗര്‍ഭിണിയുമായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പുനലൂര്‍ നെല്ലിപ്പള്ളി കല്ലാര്‍ ശരത് ഭവനില്‍ ശരണ്യ (22)യാണ് മരിച്ചത്.  കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏഴുമണിയാടെയാണ് ശരണ്യയെ കണ്ടത്. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ഒന്നരവര്‍ഷം മുമ്പായിരുന്നു ശരണ്യയുടെ വിവാഹം.
 പുനലൂര്‍ തഹസീല്‍ദാര്‍ കെ.എസ്.നസീയയുടെ സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പുനലൂര്‍ പോലീസ് കേസെടുത്തു.
 ശശിധരന്റേയും പ്രഭയുടേയും മകളാണ് ശരണ്യ. ശരത് സഹോദരനാണ്.

Advertisement