സരസ്‌മേളയുടെ വിജയം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊട്ടാരക്കര. ജില്ലയില്‍ സംഘടിപ്പിച്ച ദേശീയ സരസ്‌മേളയുടെ വിജയം കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നെടുവത്തൂര്‍ കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഭഗവതിവിലാസം എന്‍ എസ് എസ്  ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ശാക്തീകരണമെന്ന ആശയത്തിന് മുതല്‍ക്കൂട്ടായി മാറുകയാണ് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍. വികസനത്തിന്റെ സമഗ്ര മേഖലയിലും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പങ്ക് വ്യക്തമാണ്. ആരോഗ്യ-ശുചിത്വ മേഖലകളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.


നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ  അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം വി സുമലാല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ഐ ലതീഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം എസ് മായാദേവി, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ എ സൂസമ്മ, ആര്‍ എസ് അജിതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്  വിദ്യ, എസ്  ത്വാഗരാജന്‍, എം സി രാമണി, എല്‍ എസ് സവിത, അശ്വതിചന്ദ്രന്‍, ആര്‍ സത്യഭാമ,ശരത് തങ്കപ്പന്‍, എന്‍ ജയചന്ദ്രന്‍, ആര്‍ രാജശേഖരന്‍പിള്ള, അമൃത, ബി രഞ്ജിനി, രമണി വര്‍ഗീസ്, രമ്യമോള്‍, കുടുംബശ്രീ- സി ഡി എസ്  പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Advertisement