യുദ്ധ സ്മരണകൾ ഉണർത്തുന്ന ഓച്ചിറക്കളി, പരിശീലനത്തിന് നാളെ തിരി തെളിയും

Advertisement

ഓച്ചിറ .  യുദ്ധ സ്മരണകൾ പുതുക്കുന്ന ഓച്ചിറക്കളിയോടനുബന്ധിച്ചുള്ള കളരി പൂജയും ഓച്ചിറ ക്കളി പരിശീലനവും ഇന്ന് കളരി കളിൽ ആരംഭിക്കും. ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15നും 16നും പടനിലത്ത് . ഒരു മാസം പ്രത്യേക വായ്ത്താരി യോടെ ഓണാട്ടുകരയിലെ കളരികളിൽ കളി ആശാന്മാരുടെ നേതൃത്വത്തിൽ യോദ്ധാക്കളെ ഓച്ചിറക്കളി പരിശീലിപ്പിക്കും. വടി, വാൾ, പരിച എന്നിവ ഉപയോഗിച്ച് അടവുകളും ചുവടും നേർക്കു നേർ പോരാട്ടമാണു അഭ്യസിപ്പിക്കുന്നത്.

     ഓച്ചിറക്കളി യോട് അനുബന്ധിച്ചു കളിയാശാന്മാരുടെ യോഗം ഇന്നലെ 2.30ന് പരബ്രഹ്മ മിനി ഓഡിറ്റോറിയത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്. ജി.സത്യൻ തോട്ടത്തിലിന്റെ അധ്യക്ഷതയിൽ നടന്നു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ ഓച്ചിറക്കളിയുംറിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ന്പുലർച്ചെ കളരികളിൽ ആചാരങ്ങളോടെ കളരി വിളക്ക് തെളിച്ചു കളരി പൂജയും ആയുധ പൂജയും നടത്തും. തുടർന്ന് കളി ആശാന്മാർക്ക് യോദ്ധാ ക്കൾ ദക്ഷിണ നൽകി ആയുധ ങ്ങൾ ഏറ്റുവാങ്ങി പരിശീലനം ആരംഭിക്കും.

തുടർന്ന് ഒരു മാസക്കാലം കള രികളിൽ രാവിലെയും വൈകിട്ടു മായി പരിശീലനം നടക്കും. പുതിയ പുതിയ അടവുകൾ പയറ്റി 15 നും 16 നും യോദ്ധാക്കള്‍ പടനിലത്ത് അംഗം വെട്ടും.ക്ഷേത്ര ഭരണസമിതി ഓഫിസിൽ കളി സംഘങ്ങളുടെ റജിസ്ട്രേ ഷൻ ആരംഭിച്ചിട്ടുണ്ടന്ന് ഭരണ സമിതി അറിയിച്ചു.

Advertisement