അപ്രതീക്ഷിതമായി ഒരു നാടിന്‍റെ യാത്രാവഴി അടച്ചുപൂട്ടി കിടങ്ങു തീര്‍ത്ത് റെയില്‍വേ

മൈനാഗപ്പള്ളി 62 റെയിൽവേ ഗേറ്റ് ഇരുവശവും കുഴിച്ചു, സ്ലാബ് ഇളക്കിമാറ്റി പൂട്ടിയ നിലയിൽ
വൻ പ്രതിഷേധം

മൈനാഗപ്പള്ളി: ആയിരങ്ങള്‍ നിത്യവും കടന്നുപോകുന്ന പഞ്ചായത്ത് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചു പൂട്ടി ഇരുവശവും കിടങ്ങ് തീര്‍ത്ത് റയില്‍വേ. ശാസ്താംകോട്ട -കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനുകൾക്കു ഇടയിൽ മൈനാഗപ്പള്ളി നമ്പർ 62 ഗേറ്റ് അടക്കുവാനാണ് റെയിൽവേയുടെ രഹസ്യ നീക്കം. പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണിത്. ദിനം പ്രതി ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ അടച്ചു പൂട്ടാൻ ശ്രമിക്കുന്നത്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് രാത്രി 12 മണിയോട് ഗേറ്റിനു ഇരുവശവും വലിയ കിടങ് കുഴിച്ചു സ്ലാബ് ഇളക്കി മാറ്റി ഗതാഗതം തടസപ്പെടുത്തിയത്.

ഈ അനീതിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നു. വാർഡ്‌ മെമ്പർ അനന്തു അധ്യക്ഷത വഹിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ് പിഎം സൈദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ അൻസർ ഷാഫി, പഞ്ചായത്ത് അംഗങ്ങൾ വിവിധ കക്ഷി നേതാക്കളായ സത്യൻ, അജയൻ, വൈ ഷാജഹാൻ അഡ്വടി മോഹനൻ, പി അരവിന്ദൻ,, സലിം, സമദ്, രാജി, മൈമൂനുസ്,വർഗീസ് തരകൻ, അജി എന്നിവർ സംസാരിച്ചു വരും ദിവസങ്ങളിൽ നടത്താൻ പോകുന്ന സമര പരിപാടികൾ ക്കു തീരുമാനമെടുത്തു.
സമരസമിതി ഭാരവാഹികളായി ചെയർമാൻ പഞ്ചായത് പ്രസിഡന്റ്‌ പി എം സെയ്തു കൺവീനർ അനന്തു ഭാസി യേയും തെരഞ്ഞെടുത്തു

Advertisement

1 COMMENT

  1. റെയിൽവേ ഗേറ്റിനോട് അനുബന്ധിച്ച് ഉള്ള സ്ഥലങ്ങളൊക്കെ റെയിൽവേക്ക് എന്തുവേണമെങ്കിലും ചെയ്യാം ഇതിനെതിരെ നിങ്ങൾ സുപ്രീംകോടതിയിൽ പോയാലും ഒരു പ്രയോജനം ഉണ്ടാവില്ല.

Comments are closed.