അയണിവേലിക്കുളങ്ങര വില്ലേജിലെ ഐആർഇയുടെ ഖനനം,സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം അഞ്ചു ദിനം പിന്നിട്ടു

Advertisement

കരുനാഗപ്പള്ളി അയണിവേലിക്കുള ങ്ങര വില്ലേജിലെ ഐആർഇയുടെ ഖനനം അഞ്ചു ദിനം പിന്നിട്ടു. ഖന നമേഖലയിലേക്ക് വാഹനങ്ങൾ എത്തിയതോടെ ജനകീയ സ മ ര സമിതി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ യെത്തുടർന്ന്പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റു ചെയത് നീക്കി.

കരുനാഗപ്പള്ളി: അയണിവേലി കുളങ്ങര കോഴിക്കോട് മേഖലയിൽ ഐആർഇയു ടെ
ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം അഞ്ചു ദിനം പിന്നിട്ടു.കഴിഞ്ഞ ദിവസം ഖനന മേഖലയിലേക്ക് വാഹനങ്ങൾ എത്തിയതോടെ പ്രതിഷേധക്കാർ വാഹനം തടഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർപ്രദേശത്ത് എത്തിയതോടെ ഇവിടം സംഘർഷാവസ്ഥയിലായി തുടർന്ന് കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽപോലീസ് സംഘം എത്തി പ്രതിഷേധക്കാരെ അറസ്റ്റു ചെയത് നീക്കി. തുടർന്ന വാഹനം ഖനന മേഖലയിലേക്ക് കടത്തിവിട്ടു.

നിലവിലുള്ള ഖനന നിയമങ്ങൾ ലംഘിച്ചു കൊണ്ട് അയണി വേലിക്കുളങ്ങര വില്ലേജിലെ ഐആർഇ യുടെ ഖനനം അവസാനിപ്പിക്കുക എന്ന ആവശ്യം മുൻ നിർത്തിയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽഅനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്. വരും തലമുറയുടെ ഭാവി ഓർത്ത് പ്രകൃതിയെ ഖനനത്തിലൂടെ താളം തെറ്റിക്കുന്ന നിലപാടിൽനിന്നും ഐആർഇ പിൻമാറി പുതിയ തലമുറക്ക് ഇവിടെ വസിക്കുവാൻ കളമൊരുക്കണമെന്നും പ്രദേശിക ഭരണകൂടമായ നഗരസഭയുടെ തീരുമാനം നാടിന് അനുകൂലമാകണം എന്നും നാട്ടുകാരുടെ നേതൃത്വത്തി അവശ്യപ്പെട്ടു.
സ്ത്രീകള്യം കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പ്രദേശവാസികൾ സമര ത്തിൽ പങ്കെടുത്തു. തീരപ്രദേശമായ ഈ
ഖനന മേഖലയിൽ നിന്ന് മണ്ണെടുത്ത് ഇവിടെ അഗാധഗർത്തമായതോടെ പ്രദേശം കൂടുതൽ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്, കൂടാതെ മണ്ണു കയറ്റി വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നതുമൂലം റോഡുകളും തകർന്നു . കൗൺസിലർമാരായ മഹേഷ് ജയരാജ്, നിഷ പ്രദീപ് സമരസമിതി ജനറൽകൺവീനർ ജഗത് ജീവൻ ലാലി, ട്രഷറർ ടിവി സനൽ, നേതാക്കളായ ജിതങ്കച്ചൻ ,തയ്യിൽ തുളസി, ഷാജഹാൻ കുളച്ചവരവേൽ, രജ്ഞിത്, , ഷിലു, ഭദ്രകുമാർ , സന്തോഷ്,ഹരിദാസ് ,ജി സാബു , രാജമ്മ തുടങ്ങിയ സമരസമിതി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

Advertisement