ലൈംഗികാതിക്രമം:യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോക്സോ പ്രകാരം പോലീസ് അറസ്റ്റ് ചെയ്യ്തു. വെള്ളനാത്തുരുത്ത്, ആലുശ്ശേരില്‍, നിഥിന്‍(25) ആണ് പോക്സോ നിയമപ്രകാരം കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പെണ്‍കുട്ടിയെ 2022 ജൂണ്‍ മാസം മുതല്‍ നിരവധി തവണ കരുനാഗപ്പള്ളി പണിക്കര്‍ കടവിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എസ്.എച്ച്.ഓ യുടെ ചാര്‍ജ്ജ് വഹിക്കുന്ന ഓച്ചിറ ഇന്‍സ്പെക്ടര്‍ നിസാമുദീന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി സ്റ്റേഷന്‍ എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, സിപിഒ ഹാഷിം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement