തൊടിയൂരില്‍ തോട്ടില്‍നിന്നും പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി

Advertisement

കരുനാഗപ്പള്ളി. തൊടിയൂർ ഏഴാം വാർഡിൽ തോട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടയിലാണ് തലയോട്ടി ലഭിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് തയ്യാറാക്കി ഫോറൻസിക് സംഘത്തിന് പരിശോധനയ്ക്കായി കൈമാറും. കൂടുതൽ വിവരങ്ങൾ ഫോറൻസിക്ക് പരിശോധനയ്ക്കു ശേഷം മാത്രമേ വെളിവാകു എന്ന് പോലിസ് പറഞ്ഞു.

Advertisement