പെൻഷൻ പരിഷ്കരണ കുടിശ്ശിഖയുംക്ഷാമാശ്വാസ കുടിശിഖയും അനുവദിക്കണം -സ്റ്റേറ്റ് സർവീസ് പെന്ഷന്നേഴ്സ് കൌൺസിൽ

Advertisement

ശാസ്താംകോട്ട : 2023 ഏപ്രിൽ 1നു തരുമെന്ന് പ്രെഖ്യാപിച്ചിരുന്ന രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശ്ശിഖയും 15%ക്ഷാമാശ്വാസകുടിശഖയും അനുവദിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനെ ർസ് കൌൺസിൽ സൂരനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനതയുടെ പേര് പറയുമ്പോഴും സർക്കാർ ഒട്ടേറെ അനാവശ്യ ചിലവുകൾക്കായി പണം ദുർവ്യയം ചെയ്യുന്നതായി യോഗം കുറ്റപ്പെടുത്തി.മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.യോഗം
നിലവിൽഉള്ള കുന്നത്തൂർ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു സൂരനാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.എ. എം. ഹനീഫ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ജോസ് ഇന്നസന്റ് യോഗം ഉദ്ഘാടനം ചെയ്തു. കൌൺസിൽ നേതാക്കളായ ബി. സരോജക്ഷൻ പിള്ള, സി. മോഹനൻ, പ്രൊഫ. എസ്. അജയൻ, പ്രൊഫ.B. ജനാർദ്ദനൻ പിള്ള, ഡോക്ടർ. K. R. രാധാകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.എ. എം. ഹനീഫ (പ്രസി.), എ.രാമചന്ദ്രൻ പിള്ള (വൈസ് പ്രസി.), കെ. പ്രെസന്നകുമാർ (സെക്ര.),
രാധാകൃഷ്ണ പിള്ള (ജോ. സെക്ര.), സുരേന്ദ്രൻ (ട്രഷ.) എന്നിവരെ പുതിയ മണ്ഡലം ഭാരവാഹികൾ ആയി തെരഞ്ഞെടുത്തു.

Advertisement