കട്ടപ്പനയിൽ ഉണ്ടായ വാഹനാപകടത്തിൽ കുണ്ടറ സ്വദേശിനി മരിച്ചു

Advertisement

കുണ്ടറ . കട്ടപ്പനയിൽ ഉണ്ടായ വാഹനാപകടത്തിൽ കുണ്ടറ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ഇളമ്പള്ളൂർ ചിറയിൽ നാസിം മൻസിലിൽ നാസ്സറുദീന്റെ (നാസിം ഓട്ടോ മൊബൈൽസ്, ഏഴാം കുറ്റി ) ഭാര്യ ജാസ്മിൻ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6 ഓടെ കട്ടപ്പനയ്ക്ക് സമീപം പെരുവന്താനത്തായിരുന്നു അപകടം. വനം വകുപ്പിലെ ജോലിക്കായുള്ള പരീക്ഷയിൽ പങ്കെടുക്കാൻ പോയി മകനോടൊപ്പം ബുള്ളറ്റിൽ തിരിച്ച് മടങ്ങുമ്പോൾ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാസ്മിൻ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ തന്നെ മരണം സംഭവിച്ചു. മകൻ നാസിമിനെ കാലിനും തലയ്ക്കും ഏറ്റ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെരുവന്താനം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇളമ്പള്ളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു. ആഷിക് മറ്റൊരു മകനാണ്.

Advertisement