ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കരുനാഗപ്പള്ളി സ്വദേശി വിദ്യാർത്ഥി മരിച്ചു

വിദേശയാത്രകഴിഞ്ഞ് കുടുംബം മടങ്ങും വഴി അപകടം

ചാത്തന്നൂർ: ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന വിദ്യാർത്ഥി മരിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേർക്ക് പരിക്ക്. കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ,

കരുനാഗപ്പള്ളി ഡ്രീംസിൽ സജീവ് കുമാറിന്റെയും കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക മിനി ജ യുടെയും മകൻ ഡിജിനാ (16) ണ് മരിച്ചത്. സജീവ് കുമാർ(52) ഭാര്യ മിനിജ, മകൾ ദിയ ( 18 )മകൻ എന്നിവർക്കാണ് പരിക്ക്. ഇവരെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീവ് കുമാറിന്റെ പരിക്ക് ഗുരുതരമാണ്.

കാർ യാത്രക്കാർ തിരുവനന്തപുരത്തുനിന്നും കരുനാഗപ്പള്ളിയിലേയ്ക്ക് പോവുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ചാത്തന്നൂർ എൽ എം എസ് എൽ പി സ്കൂളിന് സമീപമായിരുന്നു വാഹനങ്ങൾ കൂട്ടിയിടിച്ചത്. കൊല്ലം ഭാഗത്തു നിന്നും ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം തകർന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഡിജിൻ മരിച്ചത്.

സജീവ് കുമാറും കുടുംബാംഗങ്ങളും മധ്യവേനലവധിയായതിനാൽ അബുദാബിസന്ദർശിക്കാൻ പോയിരുന്നു. ആറ് ദിവസത്തെ

സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് വിമാനമിറങ്ങി. അവിടെ യുള്ള ബന്ധുവിന്റെ കാറിൽ കരുനാഗപ്പള്ളിയിലേയ്ക്ക് പോവുകയായിരുന്നു. ഡിജിൻ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനായി കാത്തിരിക്കുകയായിരുന്നു. ഡിജിന്റെ സംസ്കാരം വ്യാഴാഴ്ച പകൽ .

Advertisement