ക്ഷേത്രത്തിലെ വിളക്കുകളുടെ കൂമ്പ് മോഷ്ടിച്ചയാള്‍ പിടിയില്‍

കൊല്ലം. ക്ഷേത്രത്തിലെ വിളക്കുക്കളുടെ കൂമ്പ് മോഷ്ടിച്ച യുവാവ് പോലീസ് പിടിയില്‍. ചാത്തന്നൂര്‍ പ്ലാക്കാട് കുതിരപന്തിയില്‍ വീട്ടില്‍ ഗോകുല്‍(27) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ മൈലക്കാട് തിരുഃആറാട്ട് മാടന്‍നട ക്ഷേത്രത്തിലെ വിളക്കുകളുടെ കൂമ്പുകളാണ് മോഷണം നടത്തിയത്. ക്ഷേത്രഅധികാരികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചാത്തന്നൂര്‍ പോലീസ് അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. പ്രതി അടയ്ക്കാ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭകങ്ങള്‍ മോഷ്ടിച്ചതിന് പോലീസ് പിടികൂടി തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശിവകുമറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement