ഇരുചക്ര വാഹന മോഷണ സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍

Advertisement

കൊല്ലം. ഇരുചക്ര വാഹന മോഷണ സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. ഇരവിപുരം കാക്കത്തോപ്പ് സിവില്‍ നിവാസില്‍ റിച്ചിന്‍(22) ആണ് പോലീസ് പിടിയിലായത്. ഈ വര്‍ഷം ജനുവരിയിലാണ് പ്രതികള്‍ ആശ്രാമം ക്വോട്ടസില്‍ നിന്ന് ഇരുചക്രവാഹനം മോഷണം നടത്തിയത്. ഈസ്റ്റ് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുകയും സ്ഥിരമോഷ്ടക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണ സംഘത്തെ തിരിച്ചറിയുകയായിരുന്നു.

സംഘത്തിലെ പ്രധാനിയായ റിച്ചിനെതിരെ മറ്റ് മോഷണ കേസുകളും നിലവിലുണ്ട്. ഇയാളുടെ കുട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ മാരായ രഞ്ചു, വിഷ്ണു, ദിപിന്‍ സിപിഒ മാരായ അനു, അനീഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement