കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ നാല് വർഷത്തിന് ശേഷം അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

അഞ്ചൽ: കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ നാല് വർഷത്തിന് ശേഷം അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു .2019 ൽ കുളത്തൂപ്പുഴ സാംനഗർ ചരുവിള വീട്ടിൽ ഗോപിയുടെ മൃതദേഹം ഡാമിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസിലെ
ഒന്നാം പ്രതിയായ സാംനഗർ സ്വദേശി സജി (43) .സാംനഗർ സ്വദേശി അച്ചു എന്ന് വിളിക്കുന്ന സജി ( 50 ) എന്നിവർ പിടിയിലാകുന്നത്. അഞ്ചൻ പോലിസ് അന്വേഷിച്ചുവരവെ ആണ് പ്രതികൾ പിടിയിലാകുന്നത്ത് .അഞ്ചൽ സിഐ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലിസ് ഓഫീസർമരായ വിനോദ് കുമാർ അനിൽ കുമാർ ,രൂപേഷ് ,സജിത് ,പ്രിൻസ്, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.ഒന്നാം പ്രതി പൊന്നാനിയിൽ നിന്നും രണ്ടാം പ്രതി കർണാടകയിൽ നിന്നുമാണ് പിടിയിലാകുന്നത്. തെളിവെടുപ്പിന് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Advertisement