ആദ്ധ്യാത്മിക പ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം – വി എസ് രാമസ്വാമി

കരുനാഗപ്പള്ളി:നമ്മുടെ പൂർവ്വികർ ദർശിച്ച ആദ്ധ്യാത്മിക അറിവുകൾ സമൂഹത്തിന് പകർന്ന് കൊടുക്കുവാൻ കാര്യകർത്താക്കൾ മുന്നിട്ടിറങ്ങണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറർ വി എസ് രാമസ്വാമി അഭിപ്രായപ്പെട്ടു.കേരളാ ക്ഷേത്ര സംരക്ഷണ സമിതി കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ കെ രാഘവൻ നായർ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന സമിതിയഗം കെ ജി രാമചന്ദ്രൻ , ജില്ലാ സെക്രട്ടറി എസ് വേണുഗോപാൽ, ജില്ലാ രക്ഷാധികാരി ആർ മോഹനൻ,ട്രഷറർ എസ് കാർത്തികേയൻ, മാതൃസമിതി സംസ്ഥാന സമിതി അംഗം പ്രസന്നകുമാരി, ജില്ലാ അദ്ധ്യക്ഷ ഇന്ദിരാ രാമചന്ദ്രൻ മുതലായവർ സംസാരിച്ചു.

Advertisement