ജലദിനാചരണം നടത്തി

ശാസ്താംകോട്ട . കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ, സോഷ്യൽ ഫോറസ്ട്രി ശാസ്താംകോട്ട ബ്ലോക്ക് വന,ജല ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിലെ എൻഎസ്എസ് യൂണിറ്റും, നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.

ശാസ്താംകോട്ട ടൗണിൽ നടന്ന ലോക ജല ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപൻ ഉദ്ഘാടനം ചെയ് തു.നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി. ജി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അരുൺ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോർജ് കുട്ടി, സിനു, എന്നിവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു, 20 മീറ്റർ നീളത്തിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ ജലദിനവുമായി ബന്ധപ്പെട്ട സാമൂഹ്യ ചിത്രരചനയും സംഘടിപ്പിച്ചു നിലയ്ക്കൽ സുരേന്ദ്രൻ, രാജു കക്കാക്കുന്ന്, വിദ്യാർഥികൾ എന്നിവർ ജലത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങൾ വരച്ചു.

Advertisement