മലനട ആത്മീയ ചൈതന്യത്തിന്റെ പുണ്യ കേന്ദ്രം: രമേശ് ചെന്നിത്തല

Advertisement

മലനട :ആത്മീയ ചൈതന്യത്തിന്റെ പുണ്യ കേന്ദ്രമാണ് പെരുവിരുത്തി മലനടയെന്നും ഇവിടെയെത്തുമ്പോൾ മനസിനും ശരീരത്തിനും അനുഭവപ്പെടുന്ന പുത്തനുണർവ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം പ്രസിഡന്റ് അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അമനിറ്റീസ് ബോർഡ് ചെയർമാൻ പി.കെ കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി.കാപ്പക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള, അഖിൽ സിദ്ധാർത്ഥൻ,നമ്പൂരേത്ത് തുളസീധരൻ പിളള എന്നിവർ സംസാരിച്ചു.

മലക്കുട മഹോത്സവത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളനം ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. ശ്യാമളയമ്മ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ സിദ്ധാർഥൻ, വൈസ് പ്രസിഡന്റ് ഇടയ്ക്കാട് രതീഷ്, ട്രഷറർ നമ്പൂരേത്ത് തുളസീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.

നാളെ രാത്രി 7.30നു നൃത്തനൃത്യങ്ങൾ, 10നു നൃത്തനാടകം, 24നു രാവിലെ 5.15നു സ്വർണക്കൊടി ദർശനം, വൈകിട്ട് 3നു ഗുരുക്കൾശേരിൽ കൊട്ടാരത്തിൽ നിന്നും ഭഗവതി എഴുന്നള്ളത്ത്, 3.30നു കടുത്താശേരി കൊട്ടാരത്തിൽ കച്ചകെട്ട്, 4നു മലക്കുട എഴുന്നള്ളത്തും കെട്ടുകാഴ്ചയും. രാത്രി 8നു തൂക്കം, 9.30നു മെഗാഷോ, 12നു വാരിപൂജ എന്നിവ നടക്കും.

Advertisement