കരുനാഗപ്പള്ളി ,കോയിക്കവിള ഭാഗത്ത് സ്‌കൂട്ടറിൽ കടത്തിയ 10 ലിറ്റർ ചാരായം പിടികൂടി 

കരുനാഗപ്പള്ളി.     കൊല്ലം എക്‌സൈസ്   സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി കരുനാഗപ്പള്ളി ,കോയിക്കവിള ഭാഗത്ത് നടത്തിയ റെയ്‌ഡിൽ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുവാൻ ശ്രെമിച്ച പത്ത് ലിറ്റർ വാറ്റ്  ചാരായവുമായി ഒരാൾ പിടിയിലായി. കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ  ഇൻസ്‌പെക്ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം. മനോജ്‌ലാലിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ സംഘം വിൽപ്പന നടത്തുന്നതിനായി ചാരായം സ്‌കൂട്ടറിൽ കൊണ്ട് വരുബോഴാണ്  കരുനാഗപ്പള്ളി  താലൂക്കിൽ തേവലക്കര വില്ലേജിൽ കോയിവിള സിബോറിയൻ  കോട്ടേജിൽ അനിൽകുമാറാ(49)ണ് പിടിയിലായത് .

ഉത്സവ കാലം ആയതിനാൽ മുൻകൂർ ഫോണിൽ ആവിശ്യക്കാർ ബന്ധപെടുകയും ,അവർക്ക്  അര ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാക്കി പ്ലാസ്റ്റിക് മെഷീൻ പഞ്ച് ചെയ്ത് കുപ്പി വെള്ളം എന്ന രീതിയിൽ അര കുപ്പി ഒന്നിന് 750 രൂപയ്ക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്.എക്‌സൈസ് ഷാഡോ സംഘം ആവിശ്യക്കാർ എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട് കച്ചവടം ഉറപ്പിക്കുകയായിരുന്നു .
പ്രതി അനിൽകുമാർ മുൻപും നിരവധി അബ്കാരി കേസുകളിൽ ഉൾപെട്ടിട്ടുള്ള ആളാണ് . സ്വന്തമായി തന്നെ വാറ്റുകയാണ് പതിവെന്ന് ചോദ്യം ചെയ്തതിൽ സമ്മതിച്ചിട്ടുണ്ട് .പാർട്ടിയിൽ അസ്സി ഇൻസ്‌പെക്ടർ മനോജ് ലാലിനോടൊപ്പം സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്‌ ,അജിത് ബാലകൃഷ്ണൻ, സൂരജ് ,ജൂലിയൻ ക്രൂസ്‌ ,ഡ്രൈവർ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

Advertisement