പട്ടാപ്പകല്‍ കടയില്‍ നിന്നും മോഷണം, പ്രതി മണിക്കുറുകള്‍ക്കകം പിടിയില്‍

ശക്തികുളങ്ങര.ചെരുപ്പ് കടയില്‍ നിന്നും പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. കുണ്ടറ ചെറുമൂട്, ഇടക്കര ജയന്തി കോളനിയില്‍ ഷാനവാസ്(56) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം കാവനാടുള്ള ചെരുപ്പുകടയില്‍ കയറി കടയുടമ ഇല്ലാതിരുന്ന തക്കം നോക്കി മേശയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.

പണം നഷ്ടമായതായി മനസ്സിലാക്കിയ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സ്ഥിരം മോഷ്ടാവായ പ്രതിയെ തിരിച്ചറിഞ്ഞ് കുണ്ടറയിലുള്ള ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ മുന്‍കാലങ്ങളിലും നിരവധി തവണ മോഷണകേസുകളില്‍ പിടിയിലായിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകളുടെ അടസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയുടെ ഭാര്യയും മക്കളുമടങ്ങിയ സംഘം തടയുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തു.

ഇവരുടെ ആക്രമണത്തില്‍ പോലീസ് വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പോലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കുണ്ടറ പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്‍റെ മേല്‍നോട്ടത്തില്‍ എസ്.ഐ മാരായ ആശാ.ഐ.വി, സുധര്‍ശനന്‍, ഡാര്‍വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

Advertisement