ശാസ്താംനടയിൽ തനിച്ച് താമസിക്കുകയായിരുന്ന 57 കാരൻ മരിച്ച നിലയിൽ:മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

Advertisement

പോരുവഴി :പോരുവഴി ശാസ്താംനട ഓണവിള യു.പി സ്കൂളിന് സമീപം തനിച്ച് താമസിക്കുകയായിരുന്ന 57 കാരനെ വീടിനള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ശാസ്താംനട അമ്പലത്തുംഭാഗം വെരൂർ പുത്തൻ വീട്ടിൽ ഗംഗാധരൻ പിള്ള(57) യെ ആണ് മരിച്ച നിലയിൽ ഇന്ന്(ഞായർ) പകൽ ഒന്നോടെ കണ്ടെത്തിയത്.ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.അവിവാഹിതനായ ഗംഗാധരൻ പിള്ള ഓലഷെഡിലാണ് ഏറെ നാളായി കഴിഞ്ഞു വന്നത്.ശൂരനാട് പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾക്കായി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here